+

‘കള്ളൻ’ ചിത്രത്തിൻ്റെ ട്രെയ്‍ലർ റീലിസ് ചെയ്തു

ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫാസിൽ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മെയ് മുപ്പതിന് മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ ആണ് ഫാസിൽ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്.
 
facebook twitter