തലശേരി : കെ.എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ തലശേരിപൊലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാനൂരിൽ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പതാക കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച്പാനൂർ പൊലിസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ് - കെ.എസ്. യു പ്രവർത്തകർ രാത്രിയിൽ ഉപരോധിച്ചിരുന്നു.
പൊലിസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിൻ്റെ പേരിലെടുത്ത കേസിലാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകിട്ട് തലശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയായിരുന്നു പൊലിസ് അറസ്റ്റ് ചെയ്തത്. കെ. എസ്. യു നേതാവിനെ കോടതിയിൽ ഹാജരാക്കി.