+

മസ്കത്തിൽ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കതിരൂർ സ്വദേശികളായ ദമ്പതികൾ ദാരുണമായി മരിച്ചു

കതിരൂർ ഗ്രാമത്തെ നടുക്കി പ്രവാസി ദമ്പതികളുടെ അപകട മരണം.. മസ്കത്ത് ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ്കണ്ണൂർ ജില്ലയിലെ

തലശേരി : കതിരൂർ ഗ്രാമത്തെ നടുക്കി പ്രവാസി ദമ്പതികളുടെ അപകട മരണം.. മസ്കത്ത് ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ്കണ്ണൂർ ജില്ലയിലെ കതിരൂർ സ്വദേശികളായ ദമ്പതികൾ ദാരുണമായി മരിച്ചത്. റസ്റ്ററൻ്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന   കതിരൂർ ആറാം മൈൽ ജാൻ കോംപ്ലക്സ് ഉടമ മാങ്ങാട്ടിടം കിരാച്ചി സ്വദേശിപത്മാലയത്തിൽ വി. പങ്കജാക്ഷൻ (59), ഭാര്യ കതിരൂർ ആറാം മൈൽ കുഞ്ഞിപ്പറമ്പത്ത് കെ. സജിത (53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. 

സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. 

വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കങ്ങൾ ചെയ്തു വരുന്നു. ഏക മകൾ ഭവിഷ (എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി, ചെന്നൈ).

facebook twitter