+

അനധികൃത മണലൂറ്റ് : അഞ്ചരക്കണ്ടി പുഴ മരിക്കുന്നു, കോടികളുടെ മണലൂറ്റെന്ന് പരാതി

ടൂറിസം പദ്ധതിയുടെ മറവിൽ അഞ്ചരക്കണ്ടിപ്പുഴയിൽ നിന്ന് മണലൂറ്റുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ട് .

ധർമ്മടം: ടൂറിസം പദ്ധതിയുടെ മറവിൽ അഞ്ചരക്കണ്ടിപ്പുഴയിൽ നിന്ന് മണലൂറ്റുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ട് .നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ  മാനദണ്ഡമനുസരിച്ച് മണലെടുപ്പ് നിരോധിച്ച പുഴയാണ് അഞ്ചരക്കണ്ടിപ്പുഴ. വർഷങ്ങളായി അഞ്ചരക്കണ്ടിപ്പുഴയിലെ പുഴക്കടവുകൾ പ്രവർത്തന രഹിതമാണ്.

മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴയുടെ ധർമടം ഭാഗത്ത് നാല് ബോട്ട് ജെട്ടികൾ നിർമിച്ചിട്ടുണ്ട്.ഈ ജെട്ടികളെ ബന്ധിപ്പിച്ചുള്ള ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള ഡ്രഡ്ജിം ഗിന്റെ ഭാഗമായികഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി തുടർച്ചയായി കോടികളുടെ മണലൂറ്റ് നടക്കുകയാണ്.ബോട്ടിന് സഞ്ചരിക്കാൻ പുഴക്ക് 2.5 മീറ്റർ ആഴം നിലനിർത്താനാണ് ഡ്രഡ്ജിംഗ് നടത്തുന്നത്.
തലശ്ശേരി മേഖലയിലെ പരിഷത് പ്രവർത്തകരുടെ സംഘം പുഴയിലൂടെ സഞ്ചരിച്ച് പരിശോധന നടത്തിയപ്പോൾ പല സ്ഥലങ്ങളിലും അഞ്ചു മുതൽ 7.5 മീറ്റർ വരെ പുഴയുടെ ആഴം കൂട്ടിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

 കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് ടൺ മണലാണ് ഡ്രഡ്ജിംഗ് കരാറെടുത്ത കൊച്ചിയിലെ കമ്പനി കടത്തിക്കൊണ്ടുപോയത്. കരയിടിച്ചിൽ സംഭവിക്കുമെന്നും കിണർ വെള്ളത്തിൽ ഓരുജലം കലരുമെന്നും പുഴയുടെ ഇരു കരകളിലും (മുഴപ്പിലങ്ങാട്, പാലയാട്, മേലൂർ ) താമസിക്കുന്ന ജനങ്ങൾ ഭയപ്പെടുന്നുണ്ട്. ഇതിനാൽ ടൂറിസം പദ്ധതിയുടെ പേരിലുള്ള മണലൂറ്റ് തടയണമെന്നും ഡ്രഡ്ജിംഗ് നടത്തി ആവശ്യത്തിൽ കൂടുതൽ പുഴയുടെ ആഴം കൂട്ടുന്ന നടപടിനിർത്തിവെക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
 

facebook twitter