കണ്ണൂർ: ലീഡർ കെ. കരുണാകരനെ ജന്മനാട് അനുസ്മരിച്ചു. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ അസാമാന്യ കഴിവ് പ്രകടിപ്പിച്ച പകരം വെക്കാനില്ലാത്ത നേതാവായിരുന്നു ലീഡർ കെ കരുണാകരനെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്. ലീഡർ കെ കരുണാകരൻ പതിനാലാം പരമ വാർഷികദിനാചരണത്തിൻ്റെ ഭാഗമായി ഡിസിസിയിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ലീഡർ ബദ്ധവൈരികളെ കൂടെ ചേർത്തു നിർത്തുന്നതിലും കഴിവു തെളിയിച്ചു. കേരളത്തിൽ ഇപ്പോൾ കാണുന്ന മാറ്റങ്ങൾക്ക് തുടക്കം കുറിച്ച നേതാവായിരുന്നു ലീഡറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷനായി.
ടി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഫ്രൊഫ.എ ഡി മുസ്തഫ,വി വി പുരുഷോത്തമൻ,അഡ്വ. ടി ഒ മോഹനൻ, സുരേഷ് ബാബു എളയാവൂർ,ഷമ മുഹമ്മദ്, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, അജിത്ത് മാട്ടൂൽ, രാജീവൻ എളയാവൂർ, രാഹുൽ കായക്കൽ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
ഐഎൻടിയുസി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ഡോ ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷനായി. നേതാക്കളായ സി. വിജയൻ, എ. ടി. നിഷാത്ത്, എം. വി. പ്രേമരാജൻ, എം. പ്രഭാകരൻ, കട്ടെരി പ്രകാശൻ, കെ സി ഉല്ലാസൻ എന്നിവർ സംസാരിച്ചു
കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണം ജില്ലാ കോൺഗ്രസ് സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കായക്കൽ രാഹുൽ അധ്യക്ഷനായി. യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി ടി ഗിരിജ, ഗിരിശൻ നാവത്ത്, ഡുഡു ജോർജ്,അനുപ്. പി, രഞ്ജിത്ത്, താളിക്കാവ്,ചാന്ത് പാഷാ,ബിന്ദു പയ്യാമ്പലം,അജയൻ താളികാവ്,അഡ്വ. സോന, മഹേഷ് എന്നിവർ നേതൃത്വം നൽകി
ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പള്ളിക്കുന്നിൽ സംഘടിപ്പിച്ച അനുസ്മരണം ഡിസിസി ജനറൽ സിക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ് അധ്യക്ഷനായി.രാജീവൻ മാസ്റ്റർ സ്വാഗതവും ആർ പ്രമോദ് നന്ദിയും പറഞ്ഞു. കാട്ടാമ്പള്ളി രാമചന്ദ്രൻ,പി ഒ ചന്ദ്രമോഹൻ,വിഹാസ് അത്താഴക്കുന്ന്, ഉഷാകുമാരി,ഷൈജ സജീവൻ,ടി എം സുരേന്ദ്രൻ,യു.ഹംസ ഹാജി,എൻ വി പ്രദീപ്, അനുരൂപ് പൂച്ചാലി ,വി സി രാധാകൃഷ്ണൻ, കെ മോഹനൻ, നാവത്ത് പുരുഷോത്തമൻ,സുനീഷ്,രഗേഷ് കുമാർ , മനോജ് പുഞ്ചേൻ എന്നിവർ നേതൃത്വം നൽകി.