മാർവൽ സൂപ്പർഹീറോകളിൽ അയൺമാൻ കഥാപാത്രത്തെ അനശ്വരമാക്കിയ റോബട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡൂം ആയി മാർവലിലേക്ക് തിരികെ എത്തുകയാണ്. 2026-ൽ റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലർ ഡിസംബറിൽ പുറത്തെത്തുമെന്നാണ് റിപ്പോർട്ട്. ഡൂംസ് ഡേയുടെ ട്രെയിലറിന് ജെയിംസ് കാമറൂണിന്റെ അവതാർ ഫയറും ആൻഡ് ആഷുമായി ബന്ധമുണ്ട്.
ഡിസംബർ 19 ന് അവതാർ ഫയറും ആൻഡ് ആഷ് തിയേറ്ററിൽ റിലീസാകും. അവഞ്ചർ: ഡൂംസ്‌ഡേയുടെ ആദ്യ ട്രെയിലർ ചിത്രത്തിനൊപ്പം പ്രദർശിപ്പിക്കുമെന്നാണ് കൊളൈഡർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ചിത്രങ്ങളുടെയും അണിയറയിൽ ഡിസ്‌നിയാണ് പ്രവർത്തിക്കുന്നത് എന്നത് ഇക്കാര്യം കൂടുതൽ സ്ഥിരീകരിക്കുന്നു.
ഫന്റാസ്റ്റിക് ഫോറിന്റെ തുടർച്ചയായണ് ഡൂംസ് ഡേയിലെ സംഭവങ്ങൾ. എക്സ്-മെനിലെ കഥാപാത്രങ്ങൾ ഡൂംസ് ഡേയിലേക്ക് എത്തുന്നുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മാഗ്നെറ്റോ, പ്രൊഫസർ എക്സ് എന്നിവരായി ഇയാൻ മക്കെല്ലൻ, പാട്രിക് സ്റ്റുവർട്ട് തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്രിസ് ഹെംസ്വർത്ത്, സെബാസ്റ്റ്യൻ സ്റ്റാൻ, ഫ്ലോറൻസ് പഗ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.