വിവാദം ; സുരേഷ് ഗോപി ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കാണും

06:31 AM Jun 26, 2025 |


പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കാണും. മുംബൈയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

 ജെഎസ്‌കെയുടെ സംവിധായകനും നിര്‍മ്മാതാവും മുംബൈയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന് സെന്‍സര്‍ സെര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ ഹൈക്കോടതി ഇന്നലെ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം ചോദിച്ചിരുന്നു. സിനിമ കണ്ടു റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. നാളെ തീയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ മാറ്റിവച്ചിരുന്നു.