ഹൈദരാബാദ്: ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ ചട്ണി ഷർട്ടില്‍ വീണതിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് ഒരാളെ കുത്തിക്കൊന്നു.കല്യാണ്‍പുരി നിവാസി മുരളി കൃഷ്ണ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് യുവാക്കളും പ്രായപൂർത്തിയാകാത്തയാളുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാശിച്ചത്. മുഹമ്മദ് ജുനൈദ് (18), ഷെയ്ക് സൈഫുദ്ദീൻ (18), പി. മാണികണ്ഠ (21), 16 വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. പെയിന്‍റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട മുരളി കൃഷ്ണ.
എൻജിആർഐക്ക് സമീപമുള്ള ഒരു മൊബൈല്‍ ടിഫിൻ സെന്ററില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ, മുരളി കൃഷ്ണയുടെ പ്ലേറ്റില്‍ നിന്ന് ചട്ണി അബദ്ധത്തില്‍ പ്രതികളില്‍ ഒരാളുടെ വസ്ത്രത്തില്‍ തെറിച്ചു. യുവാക്കള്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ മുരളി കൃഷ്ണ മോശം വാക്കുകള്‍ ഉപയോഗിച്ചതോടെ തർക്കം രൂക്ഷമാവുകയായിരുന്നു.
പിന്നീട് ഇവർ ഇവിടെ നിന്നും പിരിഞ്ഞു. എന്നാല്‍ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാൻ നിന്ന മുരളിയെ പ്രതികള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി നാച്ചാരം ഇൻഡസ്ട്രിയല്‍ ഏരിയയിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും രണ്ട് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പ്രദേശത്ത് കൂടി കടന്ന് പോയവരാണ് മുരളി കൃഷ്ണയുടെ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിന്നീട് മൊബൈല്‍ ലൊക്കേഷൻ വെച്ച് പ്രതികളെ മൗലാലിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടി