+

കുക്കറിലെ ഏത് വലിയ കറയും പോകും ഞൊടിയിടയില്‍

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാത്രങ്ങളിലുണ്ടാകുന്ന കറകള്‍. എത്രതവണ കഴുകിയാലും കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളിലെ കറകള്‍ പോകാന്‍ വളരെ ബുദ്ധിമുട്ടാണ്.

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാത്രങ്ങളിലുണ്ടാകുന്ന കറകള്‍. എത്രതവണ കഴുകിയാലും കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളിലെ കറകള്‍ പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ പാത്രങ്ങളിലെ കറ മാറാനുള്ള ചില എളുപ്പ വഴികളാണ് ഇനി പറയാന്‍ പോകുന്നത്.

പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിച്ചു 1/2 ടീസ്പൂണ്‍ ബേക്കിങ് സോഡാ ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. ചൂടാറിയ ശേഷം ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ പ്രഷര്‍ കുക്കര്‍ കൂടുതല്‍ വൃത്തിയാകുകയും അതിലെ എല്ലാ കറകളം ഇല്ലാതാവുകയും ചെയ്തു.

രാത്രി പ്രഷര്‍ കുക്കറില്‍ 1 കപ്പ് വിനാഗിരിയും കുക്കര്‍ നിറയെ വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. രാവിലെ ഈ മിക്‌സ് കളഞ്ഞ ശേഷം ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ച് കഴുകി കളയാം. കറകള്‍ പോകുവാനുള്ള ഒരു എളുപ്പ വഴിയാണ് ഇത്.

ഉള്ളിയുടെ തോലും വെള്ളവും ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. തണുത്ത ശേഷം വെള്ളം കളയുക. ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ചു കഴുകി എടുക്കുക. കറകള്‍ എളുപ്പത്തില്‍ പോകും.

Trending :
facebook twitter