+

നെയ്യാറ്റിൻകര ഗോപൻ്റെ സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാൻ പൊലീസ്

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് കണ്ടെത്തൽ. സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് കണ്ടെത്തൽ. സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധിയായെന്ന് ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമി മരിച്ച വിവരം നാട്ടുകാർ അറിയുന്നത്.


ഗോപൻ സ്വാമിയുടെ മരണത്തിൽ സംശയമുയർന്നതോടെ ഗോപൻ സ്വാമിയുടെ സമാധി ചർച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം.മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം വരെ നടത്തി. ഇന്ന് ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. ഭാവിയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രം ആക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. നിലവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും.

facebook twitter