+

സി.പി.എം. വലിയ അധോലോക മാഫിയ: എം.ടി. രമേശ്

തൃശൂരിലെ സി.പി.എം. വലിയ അധോലോക മാഫിയ ആയി മാറിയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഡി.വൈ.എഫ്.ഐ. നേതാവ് ശരത്തിന്റെ ആരോപണം ഗുരുതരമാണെന്നും സി.പി.എമ്മിനെതിരേ ബി.ജെ.പി. ഉന്നയിച്ച ആരോപണം ശരിയാണെന്ന് കാലം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

തൃശൂർ: തൃശൂരിലെ സി.പി.എം. വലിയ അധോലോക മാഫിയ ആയി മാറിയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഡി.വൈ.എഫ്.ഐ. നേതാവ് ശരത്തിന്റെ ആരോപണം ഗുരുതരമാണെന്നും സി.പി.എമ്മിനെതിരേ ബി.ജെ.പി. ഉന്നയിച്ച ആരോപണം ശരിയാണെന്ന് കാലം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില പണം ഇവർ കൊള്ളയടിക്കുന്നു. ഇവർ ഡീലർമാരാണ് എന്നാണ് ശരത് പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടുകൾ നടക്കുന്നത്. ജില്ലാ കമ്മിറ്റിയെ പരിച്ച് പിരിച്ചുവിട്ടു അന്വേഷണം നടത്തണം. തൃശൂരിൽ സി.പി.എമ്മിന്റെ ക്രമക്കേടുകളുടെ പങ്ക് പറ്റുന്നത് കോൺഗ്രസാണ്.
കേന്ദ്ര ഏജൻസി നിലവിൽ അന്വേഷണം നടത്തുന്നുണ്ട്.
കരുവന്നൂർ കേസിന്റെ സമയത്ത് മിണ്ടാതിരുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും എം.ടി. രമേശ് ആരോപിച്ചു.

facebook twitter