+

സൈബർ ആക്രമണ പരാതിയുമായി നടി റിനി ആൻ ജോർജ്

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.

കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.

കീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് പരാതി. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്.

സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും നിയമവഴി സ്വീകരിക്കുന്നില്ല എന്നാൽ എല്ലാം പൂട്ടിക്കെട്ടി എന്ന് അർഥമില്ലെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി.ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു

facebook twitter