പാചകവാതകം ചോർന്നു, ഗർഭിണിയും കുട്ടികളും പുറത്തേക്കോടി; വൻ അപകടം ഒഴിവായി

09:27 AM Sep 03, 2025 | Kavya Ramachandran

മേക്കുന്ന്: പാചകവാതക സിലിൻഡർ ചോർന്നതിനെ തുടർന്ന് വിട്ടുകാർ പുറത്തേക്കോടിയതിനാൽ അപകടം ഒഴിവായി. കൊളായിയിൽ വേലാണ്ടിയിൽ ക്വാർട്ടേഴ്സിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് സാലി, ഗർഭിണിയായ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ പാനൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനാൽ അവർക്ക് സമയോചിതമായി ഇടപെടാൻ കഴിഞ്ഞു.

അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം വീട്ടിൽ പ്രവേശിച്ച് പാചകവാതക സിലിണ്ടർ പുറത്തെത്തിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഫയർ ഓഫീസർമാരായ വി.എൻ.സുരേഷ്, കെ.ബിജു, എം.സി. പ്രലേഷ്, എം. സിമിത്ത്, പി.രാഹുൽ, സി.ജി. മിഥുൻ, പ്രഭു കരിപ്പായി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.