അടിപൊളി തണ്ണിമത്തന്‍ മൊജിറ്റോ

11:55 AM Apr 17, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകള്‍

    തണ്ണിമത്തന്‍ 10 ക്യൂബ്‌സ്
    പഞ്ചസാര സിറപ്പ് 2 സ്പൂണ്‍
    ചെറുനാരങ്ങ 1 എണ്ണം
    ചെറുനാരങ്ങ നീര് 1 സ്പൂണ്‍
    പനിക്കൂര്‍ക്ക ഇല 3 എണ്ണം
    സോഡ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസില്‍ സോഡ ഒഴികെയുള്ള ചേരുവ ഇടുക. നാരങ്ങ മുറിച്ച് ചേര്‍ക്കണം. എല്ലാം കൂടി ഒരു തവി കൊണ്ട് ഉടയ്ക്കുക. ശേഷം ഐസ് ക്യൂബ്, സോഡ എന്നിവ ചേര്‍ക്കുക. പനിക്കൂര്‍ക്കയുടെയും നാരങ്ങയുടെയും വേറിട്ട രുചിയോടെയുള്ള സ്‌പെഷ്യല്‍ മൊജിറ്റോ തയ്യാര്‍.