മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ സു ഫ്രം സോ, മുതൽ രജനീകാന്ത് ചിത്രം കൂലി വരെ ഒടിടിയിലേക്ക് എത്തുന്നു. 77-ാമത് എമ്മി അവാർഡും സ്ട്രീം ചെയ്യു. ഒടിടിയിലേക്ക് എത്തുന്ന സീരിസുകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.
സു ഫ്രം സോ
2025 ലെ ഏറ്റവും വലിയ കന്നഡ ഹിറ്റുകളിലൊന്നായ ‘സു ഫ്രം സോ’ സെപ്റ്റംബർ 9 മുതൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിശബ്ദമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമ പ്രേക്ഷക പ്രതികരണത്തിലൂടെ ഹിറ്റായി മാറുകയായിരുന്നു.
കൂലി
ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലി പ്രൈം വീഡിയോയിലാണ് എത്തുന്നത്. സെപ്തംബർ 11 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക.
77-ാമത് എമ്മി അവാർഡ്
ആഗോള തലത്തിൽ വിനോദ വ്യവസായത്തിൽ പ്രധാന അവാർഡുകളിലൊന്നായ എമ്മി അവാർഡ്സ് പ്രിമിയർ ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാറിലാണ്. സെപ്റ്റംബർ 15നാണ് അവാർഡ് സ്ട്രീം ചെയ്യുന്നത്.