
വാഹനാപകടത്തില്‍ കൊല്ലം പരവൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ പരവൂര്‍ സ്വദേശികള്‍ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.