
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകളില്ല. സംസ്ഥാന വ്യാപകമായി മിതമോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പോയ വാരത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത രണ്ടുദിവസമായി കുറവാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.കടലാക്രമണ സാഹചര്യത്തിലെ ജാഗ്രതാനിര്‍ദേശം
കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണം.വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണം, മത്സ്യബന്ധനത്തിലേര്‍പ്പെടരുത്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിവച്ച് സൂക്ഷിക്കണം