പതിനാലുകാരിയെ പീഡിപ്പിച്ച അഞ്ച് യു പി സ്വദേശികളായ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

10:31 AM Mar 04, 2025 | AJANYA THACHAN

കൊച്ചി  : പ്രായപൂർത്തിയാകാത്ത മലയാളി പെൺക്കുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരാണ് പ്രതികൾ. 

2020 കോവിഡ് കാലത്തായിരുന്നു സംഭവം. പെൺക്കുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

പെരുമ്പാവൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയാണ് പ്രതികളെ ശിക്ഷിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 

ഇരട്ട ജീവപര്യന്തവും പിഴയുമാണ് വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിന് കോടതി ഉത്തരവ്.