കോട്ടയം: ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉണക്ക ചാണകത്തിന്റെ വില കുതിച്ചുയർന്നു. ഉണങ്ങിയ ചാണകത്തിനു നേരത്തെ പാട്ടയ്ക്ക് 35 രൂപയായിരുന്നു. ഇത് 50 രൂപയായാണ് വർധിച്ചത്. കർഷകർ ജൈവ വളത്തിലേക്കിലേക്ക് തിരിഞ്ഞതാണ് വിലവർധവിന് കാരണം
റബര്‍ കൃഷി നഷ്ടമായതോടെ മിക്കയാളുകളും റബര്‍ വെട്ടിമാറ്റി റംബൂട്ടാന്, കമുക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് ചാണകവളത്തിന് ആവശ്യക്കാർ ഏറിവന്നതാണ് വിലവർധിക്കാൻ കാരണം. നിലവിൽ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് ചാണകം കയറ്റി അയക്കുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ വില വര്‍ധനവു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ല ചെയര്മാന് എബി ഐപ്പ് പറഞ്ഞു.
ചാണകം പൊടിച്ച് ഉണക്കുന്ന മെഷീനുകള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഇത് പ്രയോജനപെടുത്തിയാല്‍ അധികവരുമാനം ഉറപ്പാക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യയിൽ നിന്ന് വൻ തോതിൽ ഗൾഫ് രാജ്യങ്ങൾ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.