
പിഎം ശ്രീയില്‍ നിലപാട് തീരുമാനിക്കാന്‍ നിര്‍ണായക സിപിഐ എക്‌സിക്യുട്ടീവ് ഇന്ന് ആലപ്പുഴയില്‍ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം, സിപിഎം സമവായ സാധ്യതകള്‍ തേടുകയാണ്. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും. ഇന്ന് ബിനോയ് വിശ്വത്തെ പിണറായി വിജയന്‍ നേരിട്ട് വിളിച്ചേക്കുമെന്നാണ് സൂചന.
പിഎം ശ്രീ വിവാദത്തിനിടെ സിപിഐയുടെ എക്‌സിക്യൂട്ടീവ് ഇന്ന് ആലപ്പുഴയില്‍ ചേരുന്നത്. കരാറില്‍ നിന്ന് പിന്മാറണമെന്ന പാര്‍ട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത.