+

കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

അരിയിലിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷം കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. അരിയിൽ സ്വദേശി വള്ളേരി മോഹനനാ (60)ണ് മരിച്ചത്.

തളിപ്പറമ്പ്: അരിയിലിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷം കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. അരിയിൽ സ്വദേശി വള്ളേരി മോഹനനാ (60)ണ് മരിച്ചത്. കണ്ണപുരം കീഴറ വയലിൽ നടന്ന അരിയിൽ ഷുക്കൂറിൻ്റെ കൊലപാതകത്തിന് ശേഷമാണ് സി.പി.എം - മുസ്ലീം ലീഗ് പാർട്ടി പ്രവർത്തകർ തമ്മിൽ വ്യാപകമായ സംഘർഷമുണ്ടായത്. ഇതിനിടെയാണ് 2012 ഫെബ്രുവരി 21 ന് മോഹനനെ അക്രമിച്ചത്. 

ഇതിനു ശേഷം ശയ്യാവലംബമായി ചികിത്സയിലായിരുന്നു മോഹനൻ. കണ്ണൂർ ജില്ലയെ മാത്രമല്ല കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു അരിയിൽ ഷുക്കൂർ വധംഎം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായിരുന്ന അരിയിൽ ഷുക്കൂറിനെ പാർട്ടി കോടതിയെന്നപ്പോലെ പ്രവർത്തകർ വളഞ്ഞിട്ടു വയ്ക്കുകയും കുത്തി കൊല്ലുകയും ചെയ്തുവെന്നാണ് കേസ്. സി.പി.എം നേതാക്കളായ പി.ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയവർ ഗൂഡാലോചന കേസിൽ പ്രതികളാണ്.

facebook twitter