+

ഒരു വര്‍ഗീയ ശക്തിയുടേയും പങ്കുപറ്റാതെ സ്വരാജ് ഇത്രയും വോട്ടുകള്‍ നേടിയത് അഭിമാനകരം, അന്‍വര്‍ പിടിച്ചത് എല്‍ഡിഎഫ് ഭരണത്തിന്റെ പങ്കുപറ്റിയ വോട്ടുകളെന്ന് സിപിഎം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് ഒരു വര്‍ഗീയ ശക്തിയുടേയും പങ്കുപറ്റാതെ ഇത്രയും വോട്ടുകള്‍ നേടിയത് അഭിമാനകരമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനില്‍കുമാര്‍.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് ഒരു വര്‍ഗീയ ശക്തിയുടേയും പങ്കുപറ്റാതെ ഇത്രയും വോട്ടുകള്‍ നേടിയത് അഭിമാനകരമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനില്‍കുമാര്‍. യുഡിഎഫ് ആധിപത്യമുള്ള മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തില്‍ ജയിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ നേരത്തെ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കില്ല. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ മതേതര ഇടതു വോട്ടുകള്‍ ഒന്നിപ്പിക്കാനായത് നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി.

കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി എല്ലാവരും അംഗീകരിക്കണം.
ജനവിധി എന്തുകൊണ്ട് എന്നതാണു് ഓരോ തെരഞ്ഞെടുപ്പിലും ഉണ്ടായ ഫലം വിലയിരുത്തി പരിശോധിക്കണ്ടത്.

1. ലോകസഭയിലെ പാറ്റേണിലല്ല നിയമസഭയില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത്.2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും യു ഡി എഫിനുണ്ടായ മുന്നേറ്റം ഇപ്പോള്‍ ഇല്ല.

അതായത് ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ എല്‍ ഡി എഫിനെ വഞ്ചിച്ച് പോയ ശേഷം ഉള്ള രാഷട്രീയ സാഹചര്യമല്ല ഇപ്പോള്‍ അവിടെ കണ്ടത്..
നിയമ സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വോട്ടു നില മെച്ചപ്പെടുത്തി..

2. വയനാട് ലോകസഭാ മണ്ഡലം മത്സരിക്കാനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തതു തന്നെ മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ മേല്‍ക്കൈയും ലീഗ് പങ്കാളിത്തവും മുന്നില്‍ കണ്ടാണു്. അത്തരമൊരു മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ പാര്‍ടി നേതാവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ചപ്പോള്‍ തന്നെ രാഷട്രീയ പോരാട്ടം നടത്തുമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു: അത് പൂര്‍ണമായി പാലിക്കാനായി.

3. എന്തുകൊണ്ട് 2016ല്‍ പി.വി.അന്‍വര്‍ അവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി.?

35 വര്‍ഷം യു ഡി എഫ് കുത്തകയാക്കി വച്ച ഒരു മണ്ഡലത്തില്‍ സി പി ഐ എം നു് ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കാനാകുമായിരുന്നെങ്കില്‍ പി വി അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുമായിരുന്നില്ല.

4. അന്‍വറിനെ നിര്‍ത്തി ആര്യാടന്റെ മകനെ തോല്പിച്ചത് കോണ്‍ഗ്രസ്സുകാരന്‍ കൂടിയായിരുന്ന അന്‍വറിന്റെ സ്വാധീനം
ഉപയോഗിച്ചാണു്. മക്കളേയോ ഭാര്യയേയോ സ്ഥാനാര്‍ത്ഥിയാക്കി സഹതാപവാട്ടുറപ്പിക്കുന്ന രീതി അവിടെ 2016ല്‍ ചിലവായില്ല.

5. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ 93ല്‍ നിന്നു് 99 ല്‍ എത്തിയ 2021 ല്‍ നിലമ്പൂരില്‍ സിറ്റിംഗ് എംഎല്‍എക്ക്
ഭൂരിപക്ഷം കുറഞ്ഞതാണന്നുഭവം.

6. ഒന്‍പതു വര്‍ഷം എം.എല്‍ എ ആയിരുന്ന ഒരാള്‍ എല്‍ ഡി എഫിനെ വഞ്ചിച്ചു പോയിട്ടും എല്‍ ഡി എഫ് വോട്ടുകള്‍ ഭദ്രമാക്കി.എന്നാല്‍ ഒന്‍പതുവര്‍ഷം കൊണ്ട് ഭരണപിന്തുണയോടെ നല്‍കാനായ ഇടപെടലുകള്‍ക്ക് അല്ലം സ്വാധീനം ജനങ്ങളില്‍ കാണാം. അന്‍വര്‍ പിടിച്ച വോട്ടില്‍ അതുണ്ട്. അത് തല്ക്കാലികം മാത്രം.

7. ജമാഅത്തെ ഇസ്ലാമിയും ഒരു ഭാഗം ബി ജെ പി വോട്ടുകളും യു ഡി എഫ് വോട്ടിന്റെ ഭാഗമാണു്. മുസ്ലിം ലീഗിന്റെ തട്ടകമായ ഒരു ജില്ലയില്‍ അവര്‍ക്ക് ഈ മത രാഷ്ട്രീയക്കാരെ ആശ്രയിക്കേണ്ടി വന്നു എന്നത് അവരുടെ ദുര്‍ബ്ബലതയാണു്.

8. എല്‍ ഡി എഫ് തൊണ്ണൂറിനു മുകളില്‍ വിജയം നേടിയ ഘട്ടത്തില്‍ വിജയിച്ച ഒരു സ്വതന്ത്രന്റെ ചതിയിലൂടെ അടിച്ചേല്പിച്ച ഉപതെരഞ്ഞെടുപ്പാണിത്. അത് നെയ്യാറ്റിന്‍കര പരീക്ഷണത്തിന്റെ മറ്റൊരു പതിപ്പാണു്. അരുവിക്കര ,നെയ്യാറ്റിന്‍കര, അരുര്‍ തെരഞ്ഞെടുപ്പു വിജയങ്ങള്‍ നേടിയ യു ഡി എഫ് പിന്നെ എവിടെയെത്തി.?

9.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്പന്നമാണു് അന്‍വര്‍ .. എല്‍ ഡി എഫ്
അതിനു തല കുനിക്കാതെ അഭിമാനകരമായ ഒരു പോരാട്ടം നടത്തി.. വലതുപക്ഷത്തിനു മേല്‍ക്കെയുള്ള ഒരു ജില്ലയില്‍

യു ഡി എഫിന്റെ അവസാന തുരത്തായ ഒരു ജില്ലയില്‍ രഷ്ട്രീയമായി നേടാനായ വോട്ടുകള്‍ തന്നെയാണു് അഭിമാനം:
ഒരു വര്‍ഗീയ ശക്തിയും അതില്‍ പങ്കു പറ്റില്ല.അതാണു് എം.സ്വരാജിന്റെ പോരാട്ടം നല്‍കിയ സന്ദേശം:
എല്‍ ഡി എഫിന്റെ വികസന നേട്ടങ്ങള്‍ അതോടെ റദ്ദുചെയ്യപ്പെടുന്നില്ല.
ക്ഷേമനടപടികള്‍ തെറ്റാണെന്നു് അത്
വിളംബരം ചെയ്യുന്നുമില്ല.
മതനിരപേക്ഷതയില്‍ നിന്നു് കുതറി മാറാന്‍ അത് നമ്മളോട് ആവശ്യപ്പെടുന്നില്ല.
അതിനാല്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.
 

 

facebook twitter