+

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂര്‍ മൂച്ചിക്കലില്‍ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ നഗറാണ് സമ്മേളന വേദി.
പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.

പിവി അന്‍വര്‍ ഉണ്ടാക്കിയ വിവാദങ്ങളും ന്യൂനപക്ഷ രാഷ്ട്രീയത്തിലെ നയംമാറ്റങ്ങളും ബിജെപിയുടെ വോട്ട് വര്‍ദ്ധനവും പാര്‍ട്ടിയിലെ വോട്ട് ചോര്‍ച്ചയുമടക്കം സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. ജില്ലയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണങ്ങളും പൊലീസിനെതിരെയുള്ള ആരോപണങ്ങളും ചര്‍ച്ചയാകുമെന്നാണ് വിവരം

മറ്റന്നാള്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 332 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

facebook twitter