നിലമ്പൂർ ഫലം വന്നാൽ സി.പിഎം ഞെട്ടും : സണ്ണി ജോസഫ്

11:09 AM Jun 20, 2025 |


ഇരിട്ടി : നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടിയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ശുഭപ്രതീക്ഷയാണ് നിലമ്പൂരിൽ. അൻവർ ഫാക്ടർ ആകില്ല. 75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദൻ ആർഎസ്എസ് പരാമർശം ജനവിധി യെസ്വാധീനിച്ചു.

പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചത് ജനങ്ങൾ തിരിച്ചറിഞ്ഞു.മുഖ്യമന്ത്രി അതു കൊണ്ടാണ് വിശദീകരണം നടത്തേണ്ടി വന്നത്. യു ഡി എഫിൻ്റെ ഐക്യപ്പെടാലാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. അത് ഗുണം ചെയ്യും. വ്യക്തി കേന്ദ്രീകൃതമല്ല തെരഞ്ഞെടുപ്പ് സർക്കാരിന് എതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം ജൂൺ 23 ന്ഫലം വരുമ്പോൾ സി പി  എം ഞെട്ടിത്തെറിയ്ക്കും. വി വി പ്രകാശിൻ്റെ കുടുംബം സി പി  എം പ്രചരണങ്ങൾക്ക് മറുപടി നൽകി. വിവാദം ഉണ്ടാക്കിയവർ പരാജയപ്പെട്ടു. ശശി തരൂർ വിമർശനം ഏൽക്കില്ല. ശശി തരൂർ വിഷയം ഹയർ ലെവലിലെന്നും താനതിൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.