ആവശ്യമായ ചേരുവകൾ:
മൈദ-1 കപ്പ്
നെയ്യ്-1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ചത്- 2 എണ്ണം
ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ്-1 കപ്പ്
സവാള-1 എണ്ണം
ഇഞ്ചി-1 ചെറിയ കഷ്ണം
പച്ചമുളക്- 2 എണ്ണം
മഞ്ഞൾ പൊടി- 1/2 ടേബിൾ സ്പൂൺ
ഗരം മസാല- 1/4 ടേബിൾ സ്പൂൺ
എണ്ണ- 1 ടീസ്പൂൺ
മല്ലിയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
സമൂസ ഉണ്ടാക്കാനായി നമ്മുക്കാദ്യം സമൂസ ഷീറ്റ് ഉണ്ടാക്കി വെക്കേണ്ടതുണ്ട്. ഇതിനായി ഒരു പാത്രമെടുത്ത്
മൈദയും ഉപ്പും നെയ്യും ഒന്നിച്ചിട്ട് ഇളക്കി അൽപ്പം വെള്ളം കൂടി ചേർത്ത് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കണം. ശേഷം
കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് പൂരിയെക്കാളും കുറച്ചു വലിപ്പത്തിൽ കട്ടി കുറച്ച പരത്തിയെടുക്കാം. അടുത്തതായി ഫ്രൈയിങ്ങ് പാൻ ചൂടാക്കി പരത്തി എടുത്ത ഷീറ്റ് ഒരു സെക്കന്റ് രണ്ടു ഭാഗവും ചൂടാക്കി എടുക്കുക. ശേഷം ഇത് മാറ്റി വെക്കാം. ഇനി 2 ടേബിൾ സ്പൂൺ മൈദ കുറച്ചു വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി ഷീറ്റ് ഒട്ടിക്കാനുള്ള ഒരു പേസ്റ്റ് കൂടി തയ്യാറാക്കി വെക്കണം.
ഇനി ഇതിലേക്ക് ചേർത്തുകൊടുക്കാനുള്ള ഫില്ലിങ്ങ് കൂടി ഉണ്ടാക്കാം. ഇതിനായി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട് ഇളക്കുക. ഗരം മസാല വഴറ്റിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചു ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 2 മിനിറ്റ് ഇളക്കണം. അതിലേക്കു മല്ലിയില ഇട്ടു തീ അണക്കുക.
ഇനി മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന ഷീറ്റിലേക്ക് ഈ ഫില്ലിങ്ങ് വെച്ചുകൊടുക്കാം. എന്നിട്ട് മുകളിൽ നിന്ന് താഴേക്കു മടക്കി മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കണം. ഇനി ഒരു ഫ്രൈയിങ് പാനിലേക്ക് അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കി, മീഡിയം തീയിൽ വച്ചു ഗോൾഡൻ കളർ ആകുന്നതു വരെ സമൂസ ഫ്രൈ ചെയ്തെടുക്കാം