പെരളശ്ശേരി : ശനിയാഴ്ച്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ പെരളശേരിയിൽ വൻ നാശനഷ്ടം. പെരളശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വീട്ടിക്കുന്ന് മുതൽ തട്ടാന്റെ വളപ്പിൽ വരെ വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ വീടിനു മുകളിൽ വീഴുകയും വീടിന്റെ മേൽക്കൂരയും ഓടുകളും തകർന്നു. ഈ പ്രദേശത്തുള്ള 10 വീടുകളിൽ വ്യാപകമായ നാശം ചുഴലിക്കാറ്റിലുണ്ടായി. കോമത്ത് കുന്നുമ്പ്രം ചന്ദ്രന്റെ വീടിനുമുകളിൽ മരങ്ങൾ കടപുഴകി വീണ് മേൽക്കൂര തകർന്നു.
നെടുമ്പ്രത്ത് റഹ്മത്തിന്റെ വീടിൻെറ മേൽക്കൂരയിലെ ഓടുകൾ നിലം പതിച്ചു. തട്ടാന്റെവളപ്പിൽ വിനോദന്റെ വീടിന്റെ മേൽക്കൂര തകർന്നു വീണു. നിജേഷിന്റെ വീടിന്റെ മേൽക്കൂരയിലും മരങ്ങൾ കടപുഴകി വീണു. സതീശന്റെ വീട്ടുപറമ്പിൽമരങ്ങൾ പൊട്ടിവീണു. യശോദ, അജയൻ, ബാബു, ലീല, ഹരീന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്ക് മുകളിലും മരങ്ങൾ വീണ് വ്യാപകമായ നാശനഷ്ടമുണ്ടായി.