+

കണ്ണൂർ കുപ്പത്ത് ദേശിയ പാതയിൽ വീണ്ടും മണ്ണിടിച്ചൽ

കുപ്പത്ത് ദേശിയ പാതയിൽ വീണ്ടും മണ്ണിടിച്ചൽ, മണ്ണിടിഞ്ഞു താത്കാലിക റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം  നിരോധിച്ചു, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു

കുപ്പത്ത് ദേശിയ പാതയിൽ വീണ്ടും മണ്ണിടിച്ചൽ, മണ്ണിടിഞ്ഞു താത്കാലിക റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം  നിരോധിച്ചു, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു, ദേശിയ പാത അതോറിറ്റിയുടെ വാഹനം യൂത്ത് ലീഗ് തടഞ്ഞു ,

കഴിഞ്ഞ ദിവസം കനത്ത മഴയിൽ  നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാർ ഉപരോധിച്ചു.

Landslide again on the national highway at Kannur Kuppam

ദേശീയപാത 66 ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തിൽ പങ്കെടുത്തത്. ഇതുകാരണം കണ്ണൂർ - കാസർകോട് റൂട്ടിൽ വാഹന ഗതാഗതം മുടങ്ങി.

facebook twitter