തൃശൂര്‍: ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ മാന്ദാമംഗലം സ്വദേശി പോലീസിന്റെ പിടിയില്‍. മാന്ദാമംഗലം തകിടിപ്പുറത്ത് വീട്ടില്‍ ടി.ജെ. ജോയ് (50) ആണ് അറസ്റ്റിലായത്.
ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ വരുമാനം തരാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചിങ്ങവനം എസ്.എച്ച്.ഒ. വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സജി എം.പി, സി.പി.ഒമാരായ റിങ്കു, പ്രിന്‍സ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.