ക്ഷീണമകറ്റാൻ വെള്ളരിക്ക

02:00 PM Jun 09, 2025 | Kavya Ramachandran

ധാരാളം വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക അതിരാവിലെ പ്രഭാതഭക്ഷണക്കിന് മുൻപ് കഴിക്കുന്നത് അസിഡിറ്റി അകറ്റാൻ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക ഇടയ്ക്കിടെ കഴിക്കുന്നത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാനും ക്ഷീണമകറ്റാനും സഹായിക്കും.

വയറ്റിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും വെള്ളരിക്ക കഴിക്കുന്നതിലൂടെ സാധിക്കും.

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും വെള്ളരിക്ക ഏറെ നല്ലതാണ്. കൺതടങ്ങളിലെ കറുപ്പ് മാറാൻ വെള്ളരിക്ക വട്ടത്തിലരിഞ്ഞ് കണ്ണിന് മുകളിൽ വെക്കാം.

ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനും ശരീരഭാരം നിയന്ത്രിക്കാനും വെള്ളരിക്കയ്ക്ക് കഴിവുണ്ട്.