കറിവേപ്പില അച്ചാർ ഉണ്ടാക്കിയാലോ?

11:15 AM May 20, 2025 | Kavya Ramachandran

ചേരുവകൾ

ഫ്രഷ്‌ കറിവേപ്പില – 50 ഗ്രാം

വാളൻ പുളി കുരു കളഞ്ഞത് – 30 ഗ്രാം

എള്ളെണ്ണ – 1/4 കപ്പ് + 3 ടേബിൾ സ്‌പൂൺ

ഉലുവ – 1 ടേബിൾ സ്‌പൂൺ

ചെറിയ ജീരകം – 1/2 ടീസ്‌പൂൺ

കടലപരിപ്പ് – 2 ടേബിൾ സ്‌പൂൺ

വെളുത്തുള്ളി – 15 എണ്ണം

മുളകുപൊടി – 4 ടേബിൾ സ്‌പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്‌പൂൺ

കടുക് – 1 ടേബിൾ സ്‌പൂൺ

ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്‌പൂൺ

വെളുത്തുള്ളി – 20 അല്ലി തൊലി കളഞ്ഞത്

കാന്താരി മുളക് – 15 ഗ്രാം

കായപ്പൊടി – 1/2 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

ശർക്കര പൊടിച്ചത് – 2 ടേബിൾ സ്‌പൂൺ

വിനാഗിരി – 3 ടേബിൾ സ്‌പൂൺ

ഉണ്ടാക്കുന്ന വിധം

– കറിവേപ്പില കഴുകി വൃത്തിയാക്കി ഉണക്കി മാറ്റിവയ്ക്കുക

– ഒരു കപ്പ് തിളച്ച വെള്ളത്തിലേക്ക് വാളൻ പുളിയിട്ട് കുതിർത്തി വയ്ക്കുക.

– അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി 3 ടേബിൾ സ്‌പൂൺ എണ്ണ ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ ഉലുവ, ജീരകം, കടലപ്പരിപ്പ് എന്നിവ ചേർക്കാം. ഇവ മൂത്തു വരുമ്പോൾ തൊലി കളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റാം. ഇതിലേക്ക് കറിവേപ്പില ചേർത്ത് നന്നായി യോജിപ്പിക്കുക.

– കറിവേപ്പില നന്നായി മൊരിഞ്ഞ് വരുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റിയെടുക്കാം.

– ഇത് അടുപ്പിൽ നിന്നും മാറ്റി, തണുത്തതിന് ശേഷം ഒരു മിക്‌സി ജാറിലേക്ക് ആക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ചേർത്ത് അരച്ചെടുക്കുക.

– ഇനി ഒരു ചീനച്ചട്ടിയിൽ കാൽ കപ്പ് എണ്ണ ഒഴിച്ച്, ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചിയും തൊലി കളഞ്ഞ വെളുത്തുള്ളിയും ചേർത്ത് വഴറ്റിയെടുക്കാം. കാന്താരി മുളകും അൽപം കറിവേപ്പിലയും ചേർത്ത് വീണ്ടും വഴറ്റുക.

– ഇതിൽ കായപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം നേരത്തെ അരച്ചെടുത്ത കറിവേപ്പില മിശ്രിതം കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.

– ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്‌പൂൺ ശർക്കര, വിനാഗിരി എന്നിവ കൂടി ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ നിന്നും ഇറക്കിവയ്ക്കാം. സ്വാദിഷ്‌ടമായ കറിവേപ്പില അച്ചാർ തയ്യാർ.