ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സര്‍ജനെ പോലെ പ്രവര്‍ത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.
ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാന് നടത്തി. പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്ഥാന് സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
അതേസമയം, പാക് ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിന്റെ യാത്ര നാളെ ആരംഭിക്കും. ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ യുഎഇ, മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് യാത്ര. ഇ ടി മുഹമ്മദ് ബഷീറും സംഘത്തിലുണ്ട്. ഇവര്‍ക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.