+

ഉച്ചയ്ക്ക് ചോറിന് കറിയൊന്നും വേണ്ട, ഇതാ ഒരു ഈസി ട്രിക്ക്

    ബസ് മതി അരി – 2 കപ്പ്     എണ്ണ – 4 വലിയ സ്പൂണ്‍     കടുക് – 1 ചെറിയ സ്പൂണ്‍     സവാള – 1 എണ്ണം, നീളത്തില്‍ അരിഞ്ഞത്


ചേരുവകള്‍

    ബസ് മതി അരി – 2 കപ്പ്
    എണ്ണ – 4 വലിയ സ്പൂണ്‍
    കടുക് – 1 ചെറിയ സ്പൂണ്‍
    സവാള – 1 എണ്ണം, നീളത്തില്‍ അരിഞ്ഞത്

വറ്റല്‍ മുളക് – 8 എണ്ണം, രണ്ടായി മുറിച്ചത്

കറിവേപ്പില – 2 തണ്ട്

വെളുത്തുള്ളി – 2 അല്ലി, അരിഞ്ഞത്

    തക്കാളി – 6 എണ്ണം, കഷണങ്ങളാക്കിയത്
    മുളകുപൊടി – 1/2 ചെറിയ സ്പൂണ്‍
    തിളച്ച വെള്ളം – 4 കപ്പ്

ഉപ്പ് – പാകത്തിന്


പാകം ചെയ്യുന്ന വിധം

അരി കഴുകി വൃത്തിയാക്കി വയ്ക്കുക

പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക

അതിലേക്ക് സവാളയും വറ്റല്‍മുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക.

ചുവന്ന് വന്നുകഴിഞ്ഞാല്‍ തക്കാളി ചേര്‍ത്തു വഴറ്റണം.

ഇതിലേക്കു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.

എണ്ണ തെളിയുമ്പോള്‍ അരി ചേര്‍ത്ത് അഞ്ചു മിനിറ്റ് വഴറ്റുക.

ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്തു മൂടി വച്ചു വേവിച്ചു വറ്റിച്ചെടുക്കണം.
 

facebook twitter