
തിരുവനന്തപുരം:ഇരുനിലകളുള്ള വീട്ടില്‍ എസി സ്ഥാപിക്കുന്നതിനിടെ രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു.പേയാട് അലക്കുന്നം ഭാഗത്തുള്ള വീട്ടിലായിരുന്നു സംഭവം. വിളവൂർക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അഖിലും മറ്റൊരു യുവാവും കൂടിയാണ് എസി സ്ഥാപിക്കുന്നതിനായി പേയാട് അലക്കുന്നം ഭാഗത്തുള്ള വീട്ടില്‍ എത്തിയത്. ഇതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നിയതോടെ വീടിന്റെ ഷെയ്ഡില്‍ തട്ടി അഖില്‍ കിണറ്റിലേക്കു വീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ പുറത്തെടുക്കുകയും ചെയ്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.