
ഓണ്‍ലൈനായുള്ള ഭക്ഷണവിതരണ ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ് ഫോം ഫീസ് വീണ്ടും കൂട്ടി ഫുഡ് ടെക് സ്ഥാപനമായ സ്വിഗ്ഗി.ഉത്സവ സീസണില്‍ ഉപഭോക്താക്കളുടെ എണ്ണവും ഇടപാടും കുതിച്ചുയർന്നതോടെയാണ് സീസണല്‍ പ്രോഫിറ്റ് ലക്ഷ്യമിട്ട് പ്ലാറ്റ്ഫോം ഫീസ് കമ്ബനി ഉയർത്തിയത്.
ആദ്യമായിട്ടല്ല സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് കൂട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍, പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വർധിച്ചിരുന്നു. 2023 ഏപ്രിലില്‍ 2 രൂപയായിരുന്ന ഫീസ് 2024 ജൂലൈ ആയപ്പോള്‍ 6 രൂപയായി ഉയർന്നു. 2024 ഒക്ടോബർ ആയപ്പോഴേക്കും അത് 10 രൂപയായി ഉയർന്നു. ശേഷമാണ് പന്ത്രണ്ട് ആക്കി ഉയർത്തിയതും ഇപ്പോള്‍ 14 രൂപ ആക്കിയതും.
സ്വിഗ്ഗിയും അതിന്റെ പ്രധാന എതിരാളിയായ സൊമാറ്റോയും ഉത്സവ സീസണുകളില്‍ മുന്‍പും പ്ലാറ്റ്ഫോം ഫീസ് ഉയര്ത്തിയയിട്ടുണ്ട്. ഫീസ് വര്‍ധിപ്പിച്ചതിനു ശേഷം ഓര്‍ഡറുകള്‍ കുറഞ്ഞാലും വര്‍ധിച്ച നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 611 കോടി രൂപയായിരുന്ന കമ്ബനിയുടെ അറ്റ നഷ്ടം, 2026 സാമ്ബത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ 1,197 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലാറ്റ്ഫോം ഫീസ് കൂട്ടിയതെന്നും ശ്രദ്ധേയമാണ്.