+

ചോറുകൊണ്ടൊരു കട്ലറ്റ് ആയാലോ?

ആവശ്യ സാധനങ്ങൾ: ചോറ് -ഒരു കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന് സവാള – ഒന്ന് പച്ചമുളക് – രണ്ടെണ്ണം

ചോറുകൊണ്ടൊരു കട്ലറ്റ് ആയാലോ?

ആവശ്യ സാധനങ്ങൾ:

ചോറ് -ഒരു കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന്

സവാള – ഒന്ന്

പച്ചമുളക് – രണ്ടെണ്ണം

ഇഞ്ചി പേസ്റ്റ്‌ -ഒരു ടീസ്പൂൺ

കറിവേപ്പില – ഒരു തണ്ട്

മുളകുപൊടി – രണ്ട്‌ ടീസ്പൂൺ

ഗരംമസാലപ്പൊടി – ഒരു ടീസ്പൂൺ

കുരുമുളകുപൊടി – ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

മുട്ട – ഒന്ന്

റൊട്ടിപ്പൊടി – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. എന്ന ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി പേസ്റ്റ്‌, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, ആവശ്യത്തിനു ഉപ്പ്‌ എന്നിവ ചേർത്ത്‌ നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം തീ കുറച്ച് അതിലേക്ക് പൊടികൾ ചേർത്ത്‌ വഴറ്റുക. എണ്ണയൊക്കെ മാറി ഡ്രൈ ആയി വരുന്നത് വരെ വഴറ്റണം. ശേഷം ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ച് ചേർത്തുകൊടുക്കുക. ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് വെയ്ക്കുക.

ഒരുകപ്പ് ചോറ് ഒട്ടും വെള്ളം ചേർക്കാതെ ജാറിൽ നന്നായി അരച്ചെടുക്കുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഓരോ ഉരുളയായി എടുത്ത് കട്‌ലറ്റിന്റെ ആകൃതിയിൽ ഒരു മുട്ട പൊട്ടിച്ച് നന്നായി പതപ്പിക്കുക. അതിലേക്ക് ഓരോ കട്‌ലറ്റും മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫ്രൈ ചെയ്ത് എടുക്കുക.
 

Trending :
facebook twitter