പയ്യന്നൂർ :എം.ടിയുടെവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ. വായനയിൽ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നാൽപത് വർഷത്തിലേറെ നീണ്ട ആത്മബന്ധമാണ് തനിക്ക് എം ടിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വലിയ നഷ്ടം തോന്നുന്നുവെന്നും ഗബ്രിയേൽ ഗാർഷ്യ മാർക്വെസ്, ട്രൂമാൻ കപോട്ട്, പ്രൊമോദ്യ അനദറ്റോർ തുടങ്ങി നിരവധി എഴുത്തുകാരിലേക്ക് അദ്ദേഹം തന്നെ നയിച്ചുവെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
Trending :