+

ഗോവൻ ആരോഗ്യമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും മാടായിക്കാവിലും ദർശനം നടത്തി

ഗോവൻ ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത്ത് റാണേ മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി.

തളിപ്പറമ്പ്: ഗോവൻ ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത്ത് റാണേ മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം മാടായിപ്പാറയിൽ ഹെലികോപ്റ്ററിൽ എത്തിയ മന്ത്രി മാടായി കാവിൽ ദർശനം നടത്തുകയായിരുന്നു. 

goa minister visit madayi kavu

ഇന്ന് രാവിലെ 11 മണിയോടെയാണ് മാടായി കാവിൽ ദർശനത്തിനെത്തിയത്. കണ്ണൂർമാൻ ഗ്രോവ് ടൂറിസം ഡയരക്ടർ ഹരിദാസ് മംഗലശേരി, കണ്ണൂർ മാൻ ഗ്രോവ് ടൂറിസം മാനേജർ ഗിരിഷ് കുമാർ, ബി ജെ പി കല്യാശേരി മണ്ഡലം സെക്രട്ടറി കെ സജീവൻ, രാജീവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Goa Health Minister visited Taliparamba Rajarajeswara Temple and madayi kavu

facebook twitter