ദില്ലിയല്ല ദലി’ ; ശ്രദ്ധ നേടി ‘കൈതി’യുടെ മലയ് റീമേക്ക്

08:21 PM Sep 13, 2025 | Kavya Ramachandran

 ലോകേഷ് കനഗരാജിന്റെ വളർച്ചക്ക് തുടക്കം കുറിച്ച ചിത്രമായ കൈതിയുടെ മലയ് റീമേക്ക് ബന്ധുവാൻ എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കഥയുടെ പ്രകടനവും രാത്രിയുടെ പശ്ചാത്തലത്തിലെ കുറ്റകൃത്യങ്ങളും ആക്ഷൻ രംഗങ്ങളും കൊണ്ട് ആരാധകരെ സംബന്ധിച്ച കൈതിയും റീമേക്കും തമ്മിലുള്ള താരതമ്യമാണ് ആരാധകർ നടത്തിയത്.

പതിവായി തെന്നിന്ത്യയിൽ വിജയമായ ചിത്രങ്ങൾ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ച് കയ്യിൽ തരാറാണ്‌ പതിവ് എന്നാൽ ബന്ധുവാന്റെ ടീസറിൽ കണ്ട രംഗനാണ് കാണുമ്പോൾ പ്രതീക്ഷിച്ചതിലും മികവോടെയാണ് മലേഷ്യക്കാർ ചിത്രം റീമേക്ക് ചെയ്തിരിക്കുന്നതത്രെ. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തിയ ‘ഭോല’യായിരുന്നു കൈതിയുടെ ആദ്യ റീമേക്ക്.

ഭോലയിലെ അവിശ്വസനീയമായ ആക്ഷൻ രംഗങ്ങൾ ട്രോളന്മാർ ആഘോഷമാക്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുവിന്റെ വരവ്. അബി മധ്യാൻ സംവിധാനം ചെയ്യുന്ന ബന്ധുവാനിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആരോൺ അസീസാണ്. തമിഴിൽ കാർത്തിയുടെ കഥാപാത്രത്തിന്റെ പേര് ദില്ലി എന്നായിരുന്നുവെങ്കിൽ മലയായിൽ അത് ദലിയാണ്.

കൈതിയുടെ ടീസറിലെ രംഗംങ്ങൾ ഷോട്ട് ബൈ ഷോട്ട് അതേ പടി എടുത്തു വെച്ചിരിക്കുകയാണെങ്കിലും ഭോല പോലെ കഥയിലും കഥാപാത്രങ്ങളിലും ചിത്രത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തി നശിപ്പിക്കുന്നതിലും ഭേദമാണെന്നാണ് ആരാധകരുടെ പക്ഷം. ബന്ധുവാന്റെ ടീസറിന്റെ കമന്റ് ബോസ്കിന് കീഴിൽ ചിത്രത്തിന് അഭിവാദ്യങ്ങളുമായി കൈതി ആരാധകർ ഒത്തുകൂടിയിട്ടുണ്ട്. ചിത്രം നവംബർ ആറിന് റിലീസ് ചെയ്യും.