താരൻ മൂലം തലമുടികൊഴിച്ചിലും ചൊറിച്ചിലും ഉണ്ടാകുന്നു.ഇത് അമിതമാകുമ്പോഴാണ് പ്രതിവിധിയിലേക്ക് പലരും കടക്കുന്നത്. താരന് പല കാരണങ്ങളാണ് ഉള്ളത്. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
ചില പൊടിക്കൈകളിലൂടെ താരൻ അകറ്റാം:
കറ്റാർവാഴയിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കും. ഇതിൽ എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ച്പിടിപ്പുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽപം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യുക.
ആര്യവേപ്പിൽ വൈറ്റമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടുന്നത് തടയാനും തലയോട്ടിയിലെ ചൊറിച്ചിൽ താരൻ എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു. ആര്യവേപ്പ് പേസ്റ്റും തെെരും മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. വേപ്പിന്റെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കും.