കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. ഉറക്കമില്ലായ്മ, സ്‌ട്രെസ്, ദേഷ്യം, കംമ്പ്യൂട്ടർ- ടിവി – മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗം അമിത ജോലി ഭാരം, നിർജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം. കൺതടങ്ങളിലെ കറുത്ത പാടുകൾ മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ നോക്കിയാലോ…..
ഐ പാക്ക്
തേങ്ങ അരച്ചെടുക്കുക. കുറച്ച് തുള്ളി നാരങ്ങാനീര്, 2 ടീസ്പൂൺ വെള്ളരിക്ക, 1 ടീസ്പൂൺ ഫ്രഷ് ക്രീം, 3 ടീസ്പൂൺ ചൈനാ ക്ലേ എന്നിവ എടുക്കുക. ഇവ ഒരുമിച്ച് ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. കോട്ടൺ ഗേജ് ഉപയോഗിച്ച് കണ്ണുകൾ മൂടി മാസ്‌ക് പുരട്ടുക.മാസ്‌ക് പുരട്ടി 20 മിനിറ്റിന് ശേഷം,പാലും പിന്നീട് തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഇത് ഇടയ്ക്കിടെ ചെയ്യുന്നതിലൂടെ കണ്ണിലെ കറുപ്പ് അകറ്റാൻ സഹായിക്കും.
തക്കാളി
നാരങ്ങാനീരും തക്കാളി നീരും മിക്സ് ചെയ്ത് എല്ലാ ദിവസവും കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് തേങ്ങാവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് കഴുകുക. ഇത് കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങ്
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ ഉരുളക്കിഴങ്ങിന്റെ നീര് പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ ഗുണം ചെയ്യും