
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'വിജയത്തിന്റെ മധുരം...തുടരും' എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്കിന്റെ ഭാഗം റിയാസ് മുഖ്യമന്ത്രിക്ക് നല്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാര്‍ തുടങ്ങിയവരും സമീപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികള്‍ പല ഭാഗങ്ങളിലായി നടക്കുകയാണ്.