+

സൂപ്പർമാനായ ഡേവിഡ് കോറെൻസ്വെറ്റ് വാങ്ങിയത് മോഹ​ൻലാലിനെക്കാൾ കുറഞ്ഞ പ്രതിഫലം

സൂപ്പർമാനായ ഡേവിഡ് കോറെൻസ്വെറ്റ് വാങ്ങിയത് മോഹ​ൻലാലിനെക്കാൾ കുറഞ്ഞ പ്രതിഫലം


നിരവധി ഹിറ്റുകളൊരുക്കിയ ജെയിംസ് ​ഗൺ അണിയിച്ചൊരുക്കിയ ഡി സിയുടെ സൂപ്പർമാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ അഭിനിയിച്ചതിന് താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ പട്ടിക പുറത്തെത്തിയതാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

ഡി സിയിൽ 2013 മുതൽ ഹെന്റി കാവിൽ ആയിരുന്നു സൂപ്പർമാനായി വേഷമിട്ടിരുന്നത്. എന്നാൽ അദ്ദേഹം ഡി സിയിൽ നിന്ന് പിന്മാറിയതോടെയാണ് ആ വേഷം ഡേവിഡ് കോറെൻസ്വെറ്റിലേക്ക് എത്തിയത്. ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ റേച്ചൽ ബ്രോഷ്‌നൻ, നിക്കോളസ് ഹോൾട് എന്നിവരാണ്. ഇപ്പോൾ ഇവരുടെ പ്രതിഫല വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ഡേവിഡ് കോറൻസ്വെറ്റ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 7,40000 ഡോളറാണ്, അതായത് ഇന്ത്യൻ രൂപ ഏകദേശം 6.43 കോടി രൂപ. നായിക കഥാപാത്രത്തെ അവതരിപ്പിച്ച റേച്ചലിനും ഇതേ പ്രതിഫലമാണ്. ഹോളിവുഡിലെ വമ്പൻ സിനിയിൽ അഭിനയിച്ചതിന് ഇത്രയും പ്രതിഫലം മാത്രം വാങ്ങിയതാണ് ചർച്ചക്കൾക്ക് തുടക്കമിട്ടത്. മോ​ഹൻലാൽ ഒരു സിനിമയ്ക്ക് എട്ട് കോടിയോളം രൂപ പ്രതിഫലം വാങ്ങുമ്പോൾ. ഹോളിവുഡ് പോലെ വമ്പൻ സാമ്പത്തികം ഉള്ളടത്ത് നായകന്റെ പ്രതിഫലം അതിലും കുറവാണല്ലോ എന്ന നിലയിലാണ് ചർച്ചകൾ.

പലപ്പോഴും ഇന്ത്യൻ സിനിമയിൽ ചിത്രത്തിന്റെ ബജറ്റിന്റെ നല്ലൊരു ഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിനായി ചെലവഴിക്കുമ്പോൾ. അത് ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിക്കുമെന്നും ഇത് നല്ല രീതിയാണെന്നുമാണ് പലരുടെയും അഭിപ്രായം.

പ്രതിഫലം കുറവാണെങ്കിലും ലാഭത്തിൽ നിന്ന് നല്ലൊരു ഷെയർ ഇവർക്ക് ലഭിക്കും. വൺ ബില്യൺ ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുമെന്നാണ് ഡി സി ആരാധകരുടെ പ്രതീക്ഷ. 230 മില്യണാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷൻ.

facebook twitter