+

നായക്കുട്ടികളെ ചാക്കിലാക്കി നിലത്തടിച്ചു കൊന്ന് കിണറ്റിലിട്ട് പതിനഞ്ചുകാരൻ

നായക്കുട്ടികളെ ചാക്കിലാക്കി നിലത്തടിച്ചു കൊന്ന് കിണറ്റിലിടുന്ന പതിനഞ്ചുകാരൻ്റെ വീഡിയോ ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഛത്തീസ്ഗഡ്:  നായക്കുട്ടികളെ ചാക്കിലാക്കി നിലത്തടിച്ചു കൊന്ന് കിണറ്റിലിടുന്ന പതിനഞ്ചുകാരൻ്റെ വീഡിയോ ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ക്രൂര സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. ബിലാസ്പൂർ ആസ്ഥാനമായുള്ള മൃഗസംരക്ഷണ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നിധി തിവാരി സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങ‍ളുടെ അടിസ്ഥാനത്തിലാണ് ഇവർ പരാതി നൽകിയത്.

ഏകദേശം 15 വയസ് പ്രായം തോന്നിക്കുന്ന ആൺകുട്ടി അഞ്ച് ചെറിയ നായക്കുട്ടികളെ ഒരു ചാക്കിനുള്ളിലാക്കി നിലത്തടിക്കുന്നത് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പിന്നീട് കുട്ടി നായക്കുട്ടികളെ കു‍ഴൽക്കിണറ്റിലെറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.

facebook twitter