
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു . നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.