+

ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയിൽ പ്രവേശിച്ചു

ഗുജറാത്ത് ആസ്ഥാനമായ ഇലക്ട്രിക് ടൂ-വീലർ ബ്രാൻഡായ ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയിൽ പ്രവേശിച്ചു. ബ്രാൻഡിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ജില്ലയിലെ ഔദ്യോഗിക ഡീലറായ നന്ദവനം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ ബിനു രാഘവൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഗുജറാത്ത് ആസ്ഥാനമായ ഇലക്ട്രിക് ടൂ-വീലർ ബ്രാൻഡായ ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയിൽ പ്രവേശിച്ചു. ബ്രാൻഡിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ജില്ലയിലെ ഔദ്യോഗിക ഡീലറായ നന്ദവനം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ ബിനു രാഘവൻ ഉദ്ഘാടനം ചെയ്തു. ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ-സ്പീഡ് മോഡലായ ഫീനിക്സുമാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ബൈക്കുകളും മോപെഡുകളും അടുത്ത ജനുവരിയിൽ വിപണിയിൽ എത്തിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി. 2026-ഓടെ ഹൈ-പെർഫോർമൻസ് സൂപ്പർ ബൈക്കുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. സ്റ്റാർ,ഷൈൻ എന്നിവയാണ് ജനപ്രിയ മോഡലുകൾ. അതേസമയം ആധുനിക രൂപകല്പനയിലൂടെ ഡോഡോ യുവജനങ്ങളുടെ മനസ്സിൽ ഇടം നേടി. എല്ലാ മോഡലുകളും 4 മുതൽ 6 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാവുന്നതും ഒറ്റ ചാർജിൽ 90 മുതൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതുമാണ്. ലോ സ്പീഡ് വകഭേദങ്ങളിൽ 250 വാട്ട് മോട്ടർ ഉൾപ്പെടുത്തിയിട്ടുണ്ട്, ഹൈ സ്പീഡ് മോഡലായ ഫീനിക്‌സിൽ 1500 വാട്ട് മോട്ടറാണുളളത്. ഫീനിക്‌സ് മോഡലിൽ ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, മൊബൈൽ ആപ്പ് നിയന്ത്രണം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ₹65,000 മുതൽ ₹1.1 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം വില.

രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 45-ൽ അധികം ഡീലർഷിപ്പുകളാണ് കമ്പനിക്കുളളത്. നന്ദവനം മോട്ടോഴ്സുമായുളള കൂട്ടുകെട്ട് ബിയു4-ന്റെ ദക്ഷിണേന്ത്യൻ വിപണിക്ക് കരുത്തേകുമെന്ന് ബിയു4 ഓട്ടോ സ്ഥാപകനായ ഉർവിഷ് ഷാ പറഞ്ഞു. കേരള സർക്കാരിന്റെ  ഗ്രീൻ മൊബിലിറ്റി മിഷൻ പിന്തുണയ്ക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനം, അവബോധ പരിപാടികൾ, പ്രദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇലക്ട്രിക് വെഹിക്കിൾ നവീകരണങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര ഗതാഗത ദൗത്യത്തിൽ കമ്പനി സജീവമായി പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സഹകരണം  കേരളത്തിലെ ഇലക്ട്രിക് ടൂ-വീലർ വിപണിയിൽ പുതുമയാർന്ന മികച്ച ഓപ്ഷനുകൾ സൃഷ്ടിക്കുമെന്ന് നന്ദവനം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ ബിനു രാഘവൻ അഭിപ്രായപ്പെട്ടു. ഉർവിഷ് ഷാ, ബിന്ദി ഷാ ദമ്പതികൾ ചേർന്നാണ് ബിയു4 ഓട്ടോ സ്ഥാപിച്ചത്.

Trending :
facebook twitter