+

പിഎം ശ്രീയിലെ തുടര്‍ നടപടി നിര്‍ത്തിവെക്കാനുള്ള തീരുമാനം ; കേന്ദ്ര നിലപാട് നിര്‍ണ്ണായകം

കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിനാണ് അധികാരം.

പിഎം ശ്രീയിലെ തുടര്‍ നടപടി നിര്‍ത്തിവെക്കാന്‍ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉണ്ടാക്കിയ ഉപസമിതി ഉടനൊന്നും റിപ്പോര്‍ട്ട് നല്‍കില്ല. തടഞ്ഞുവെച്ച എസ്എസ്‌കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ പിന്നോട്ട് പോക്ക്

കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിനാണ് അധികാരം.

പിന്നോട്ട് പോകലില്‍ വിദ്യാഭ്യാസവകുപ്പിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്‌കെ ഫണ്ടിലെ 925 കോടിയില്‍ 300 കോടി ഉടന്‍ നല്‍കാനിരിക്കെയാണ് പിന്മാറ്റം. എസ്എസ് കെ യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലെ നടപടിക്രമങ്ങള്‍ ഏറ്റവും അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിലെയും എസ്എസ് കെയിലെയും ഉദ്യോഗസ്ഥര്‍ അവസാന നിമിഷം വരെ കരുതിയത് പിന്നോട്ട് പോകില്ലെന്നായിരുന്നു. പക്ഷെ കേരളത്തിന്റെ പിന്മാറ്റം കേന്ദ്രം മനസ്സിലാക്കി. ഈ സാഹചര്യത്തില്‍ ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായി. ഫണ്ടാണ് പ്രധാനമെന്ന് ആവര്‍ത്തിച്ച വിദ്യാഭ്യാസമന്ത്രിയും വെട്ടിലായി. പഞ്ചാബ് നേരത്തെ പിഎം ശ്രീയില്‍ പിന്മാറിയതോടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. പിന്നീട് വീണ്ടും ചെര്‍ന്നതോടെയാണ് പണം കിട്ടിയത്.

facebook twitter