+

ശരീരത്തിൽ ഇരുമ്പിൻറെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങൾ

ചെറിയ കായികാധ്വാനം ചെയ്യുമ്പോൾ പോലും അനുഭവപ്പെടുന്ന ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഇരുമ്പിൻറെ കുറവുള്ളവരിൽ കാണുന്ന ലക്ഷണമാകാം. 


1. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ചെറിയ കായികാധ്വാനം ചെയ്യുമ്പോൾ പോലും അനുഭവപ്പെടുന്ന ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഇരുമ്പിൻറെ കുറവുള്ളവരിൽ കാണുന്ന ലക്ഷണമാകാം. 

2. അമിത ക്ഷീണം

ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന അമിത ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ തുടങ്ങിയവയും ചിലപ്പോൾ ഇരുമ്പിൻറെ കുറവു മൂലമാകാം. 

3. വിളറിയ ചർമ്മം

വിളറിയ ചർമ്മവും ഇരുമ്പിൻറെ കുറവിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണമാകാം. 

4. നഖങ്ങൾ പെട്ടെന്ന് പൊട്ടുക

പെട്ടെന്ന് പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങളും ചിലപ്പോൾ അയേണിൻറെ കുറവിൻറെ സൂചനയാകാം. 

5. ഇടയ്ക്കിടെയുള്ള തലവേദന

ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം എന്നിവയും ചിലപ്പോൾ ഇരുമ്പിൻറെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 

6. വിചിത്രമായ ഭക്ഷണങ്ങളോടുള്ള കൊതി 

വിചിത്രമായ ഭക്ഷണങ്ങളോടുള്ള കൊതിയും ചിലപ്പോൾ അയേണിൻറെ കുറവുമായി ബന്ധപ്പെട്ടതാകാം. 

7. തണുത്ത കൈകൾ

എപ്പോഴും കൈ-കാലുകൾ തണുത്തിരിക്കുന്നതും ഇരുമ്പിൻറെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 
 

facebook twitter