ഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഉമർ ഖാലിദിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 16 മുതൽ 29 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
അഞ്ച് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് കർശനമായ നിർദ്ദേശങ്ങളാണ് കോടതി നൽകിയിട്ടുള്ളത്. ജാമ്യക്കാലയളവിൽ വീട്ടിലും വിവാഹ ചടങ്ങുകൾ നടക്കുന്ന സ്ഥലത്തും മാത്രമേ പോകാവൂ. ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉമർ ഖാലിദിന്റെ സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷയിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് വിധി പറയാൻ മാറ്റിയത്. അതിനിടയിലാണ് ഡൽഹി കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് പുറത്തുവന്നത്.
Trending :