ഡൽഹി തിരഞ്ഞെടുപ്പ് ; ബിജെപിക്കായി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും

08:31 PM Jan 20, 2025 | Neha Nair

ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം 27ന് ശേഷം വിവിധ റാലികളിൽ നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 22ന് ബൂത്ത് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി സംവദിക്കും. 27ന് ശേഷം വിവിധ ഇടങ്ങളിലായി നടക്കുന്ന റാലികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

അതേസമയം പ്രദർശനം വിലക്കിയ ആം ആദ്മി പാർട്ടിയുടെ അൺബ്രേക്കബിൾ ഡോക്യുമെന്ററി വിദേശത്തുള്ള യൂട്യൂബർ ദ്രുവ് റാഠി പുറത്തുവിട്ടു. ഡോക്യുമെന്ററി ആം ആദ്മി നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ പോയതുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററി. തിരഞ്ഞെടുപ്പ് അടുത്തതോടെ അരവിന്ദ് കെജ്‍രിവാൾ സഹതാപം കളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസും ആം ആദ്മിയും പുറത്തിറക്കി.