+

തിരുപ്പതി ക്ഷേത്രത്തിന്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീര്‍ത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നല്‍കി പൊലീസ്

മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യില്‍കരുതി മലകയറിയത്.

തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീര്‍ത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നല്‍കി പൊലീസ്. തമിഴ്നാട്ടില്‍ നിന്നുവന്ന തീര്‍ത്ഥാടകസംഘത്തിനാണ് പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചത്.

മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യില്‍കരുതി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ഇവര്‍ കൂട്ടമായി മുട്ട ബിരിയാണി കഴിക്കാന്‍ തുടങ്ങി. ഇത് കണ്ട പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് തീര്‍ത്ഥാടകസംഘത്തെ ചോദ്യം ചെയ്യുകയും, നടപടികള്‍ ഒന്നും എടുക്കാതെ മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കുകയുമായിരുന്നു.
തിരുപ്പതിയില്‍ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദനീയമല്ല. 

Trending :
facebook twitter